ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ; എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു

176

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. 154 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളില്‍ അനശ്ചിതത്വം തുടരുകയാണ്. 185 തപാല്‍ വോട്ടുകള്‍ ഇതുവരെ എത്തിയിട്ടില്ല. രാവിലെ എട്ട് മണിക്ക് മുമ്ബ് വരുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടത്. ഇവര്‍ക്ക് നേരത്തേതന്നെ ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുത്തെങ്കിലും ഒന്നും തിരികെ കിട്ടിയെല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS