കോട്ടയം: ചെങ്ങന്നൂരില്‍ ഇടത് തരംഗം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തോടെ വിജയം. തെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ലഭിച്ചത് 20956 വോട്ടിന്റെ ഭൂരിപക്ഷമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയകുമാറിനെയും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയേയും പരാജയപ്പെടുത്തിയാണ് സജി ചെറിയാന്‍ വിജയിച്ചത്. നാല്‍പ്പത് തപാല്‍ വോട്ടുകളില്‍ നാല്‍പ്പതും സ്വന്തമാക്കിയതും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് മുന്നേറിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്.