കോഴിക്കോട്: ചെങ്ങോട്ടുമലയിൽ അനധികൃത ഖനനത്തിന് അനുമതി നൽകാനുള്ള നീക്കനീക്കത്തിനെതിരെ കോഴിക്കോട്ടെ കോട്ടൂർ പഞ്ചായത്ത് ഓഫീസിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉപരോധം.ഖനന അനുമതി നേടിയെടുക്കാൻ പത്തനംതിട്ട ആസ്ഥാനമായുള്ള വ്യവസായ ഗ്രൂപ്പാണ് നീക്കം നടത്തിയത്.
കമ്പനിയുടെടെ അപേക്ഷകള്‍ പരിഗണിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ സിറ്റിംഗിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ഇതോടെ 17 ന് ചേരുന്ന ജില്ലാ ഏകജാലക ബോര്‍ഡ് യോഗം ചേര്‍ന്ന് അപേക്ഷ പരിഗണിക്കാനാണ് നിര്‍ദേശം.
നേരത്തെ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന രേഖകള്‍ ഈ സമയത്ത് ഹാജരാക്കാനും കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ 17 കൂറ്റന്‍ പാറമടയ്ക്ക് പഞ്ചായത്തിന്റെ അനുമതി ലഭിക്കുമെന്നാണ് സൂചന.