ചെന്നൈ : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു. പൊങ്കലിനോട് അനുബന്ധിച്ചുള്ള ഭോഗി ആചാരത്തിന്‍റെ ഭാഗമായി പഴയ സാധനങ്ങള്‍ ചെന്നൈ നിവാസികള്‍ കൂട്ടത്തോടെ കത്തിച്ചതാണ് മൂടല്‍മഞ്ഞിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മണിക്കുറുകള്‍ക്ക് ശേഷം മാത്രമേ വിമാനതാവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലാകു എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ചെന്നൈ വായുവിന്റെ മലനീകരണ തോതും ഉയര്‍ന്നിട്ടുണ്ട്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പത്തോളം വിമാനങ്ങള്‍ ബംഗളുരു, ഹൈദരാബാദ്, കോയമ്ബത്തൂര്‍ വിമാനതാവളങ്ങളിലേക്ക് വഴി തിരിച്ച് വിട്ടു. 50 മീറ്ററില്‍ താഴെ മാത്രമാണ് ചെന്നൈ വിമാനത്താവളത്തില്‍ നിലവിലെ കാഴ്ചപരിധി. ഇതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം.