ചെന്നൈ ടെസ്റ്റ് : ഇംഗ്ലണ്ട് 4 ന് 284

252

ചെന്നൈ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചറി നേടിയ മൊയിന്‍ അലിയും അഞ്ച് റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് ക്രിസില്‍. മൊയിന്‍ അലി നേടിയ സെഞ്ച്വറിയാണ് സന്ദര്‍കരുടെ സ്കോറിങ്ങിന് കരുത്തായത്. ഇംഗ്ലണ്ടിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 21 ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനേയും (10) കീറ്റണ്‍ ജെന്നിങ്സിനെയും (1) സന്ദര്‍ശകര്‍ക്ക് നഷ്ടമായി. രവീന്ദ്ര ജഡേജയാണ് കുക്കിനെ പുറത്താക്കിയത്.
1 റണ്‍ നേടിയ ജെന്നിങ്സിനെ ഇഷാന്ത് ശര്‍മ പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ജോ റൂട്ട് – മൊയിന്‍ അലി സഖ്യം ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 146 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 144 പന്തുകള്‍ നേരിട്ട റൂട്ട് പത്ത് ഫോറുകളുടെ അകമ്ബടിയോടെയാണ് 88 റണ്‍സ് നേടിയത്. 55-ാം ഓവറില്‍ ജോ റൂട്ടിനെ പാര്‍ഥിവ് പട്ടേലിന്റെ കൈകളില്‍ എത്തിച്ച്‌ രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുക്കെട്ട് തകര്‍ത്തത്. 222 പന്തുകള്‍ നേരിട്ട മൊയിന്‍ അലി 12 ഫോറുകളുടെ അകമ്ബടിയോടെയാണ് 120 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നത്. അഞ്ചമനായിറങ്ങിയ ബെയര്‍സ്റ്റോയും (49) അലിക്ക് മികച്ച പിന്തുണ നല്‍കി. ബൗളര്‍മാരില്‍ ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് നേടി. അഞ്ചു ടെസ്റ്റുകളടങ്ങിയ മത്സരത്തില്‍ മൂന്നെണ്ണത്തില്‍ വിജയിച്ച്‌ ഇന്ത്യ നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചിരുന്നു. ഒരു മത്സരം സമനിലയിലും പിരിഞ്ഞു.

NO COMMENTS

LEAVE A REPLY