ചെന്നൈ: ചെന്നൈ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. 477 റണ്‍സ് എന്ന ശക്തമായ സ്കോര്‍ കുറിച്ചാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്സ് അവസാനിച്ചത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സുമായി രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ട്, ഡൊസണ്‍റാഷിദ് സംഖ്യം ഉയര്‍ത്തിയ 100 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പിലാണ് കരുത്താര്‍ജ്ജിച്ചത്. ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ ലിയാം ഡൊസണ്‍ പുറത്താകാതെ നേടിയ 66 റണ്‍സ് ഇംഗ്ലണ്ട് സ്കോറിങ്ങില്‍ നിര്‍ണായകമായി. രണ്ടാം ദിനം ആരംഭിച്ചതിന് പിന്നാലെ ബെന്‍ സ്റ്റോക്ക്സിനെ മടക്കി ആര്‍ അശ്വിന്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. പിന്നാലെ ഇംഗ്ലണ്ട് സ്കോര്‍ 300 ല്‍ നില്‍ക്കെ ജോസ് ബട്ട്ലറെ വിക്കറ്റ് മുന്നില്‍ കുരുക്കി ഇഷാന്ത് ശര്‍മ്മ മുന്നേറി. തുടര്‍ന്ന് 104 ആം ഓവറില്‍ ഉമേഷ് യാദവിലൂടെ ഇന്ത്യ ഇംഗ്ലണ്ടിന്റെ ആണിക്കല്ല് ഇളക്കുകയായിരുന്നു. 146 റണ്‍സ് നേടി ഇംഗ്ലണ്ട് സ്കോറിങ്ങിനെ നയിച്ച മോയീന്‍ അലിയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് ഉമേഷ് യാദവ് തിരിച്ചടിച്ചത്. തുടര്‍ന്ന് വാലറ്റ സംഖ്യം നടത്തിയ ചെറുത്ത് നില്‍പിന് ഭീഷണിയാകാന്‍ പാടുപെടുന്ന ഇന്ത്യന്‍ ബൗളിങ്ങ് നിരയെയാണ് കണ്ടത്. ഒടുവില്‍ സ്കോര്‍ബോര്‍ഡില്‍ 429 റണ്‍സ് കുറിച്ചതിന് ശേഷമാണ് ലിയാം ഡൊസണ്‍ആദില്‍ റഷീദ് സംഖ്യം ഉമേഷ് യാദവിന്റെ പന്തില്‍ പിരിഞ്ഞത്. പിന്നാലെ, 457 ല്‍ നില്‍ക്കെ സ്റ്റുവര്‍ട്ട് ബ്രോഡുമായുള്ള ആശയക്കുഴപ്പത്തിനിടെ ലിയാം ഡൊസണ്‍ റണൗട്ടായി. അവസാന വിക്കറ്റിനായി പിന്നെ ഇന്ത്യക്ക് ഏറെ കാത്ത് നില്‍ക്കേണ്ടതായി വന്നില്ല. അമിത് മിശ്രയുടെ പന്തില്‍ ജെക്ക് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ സ്കോറിങ്ങിന് പര്യവസാനം വന്നെത്തുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുലിനൊപ്പം പാര്‍ത്ഥിവ് പട്ടേലാണ് ഓപ്പണിങ്ങ് ജോഡിയായി ഗ്രൗണ്ടിലിറങ്ങിയിരിക്കുന്നത്