ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തിരിച്ചടി. 477 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ കുറിച്ച ഇംഗ്ലണ്ടിന് അതേ നാണയത്തിലുള്ള ഇന്ത്യന്‍ തിരിച്ചടിക്ക് നായകത്വം വഹിച്ചത് ഓപ്പണര്‍ കെ.എല്‍.രാഹുലായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ് ടത്തില്‍ 391 റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ ഇന്ത്യക്ക് 86 റണ്‍സ് കൂടി വേണം. രാഹുലിന്റെ ആദ്യ ഇരട്ട സെഞ്ചുറി നഷ് ടമായിരുന്നു മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ഏക നിരാശ. 199 റണ്‍സെടുത്ത രാഹുല്‍ റാഷിദിന്റെ പന്തില്‍ ബട് ലര്‍ പിടിച്ച് പുറത്താകുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലുമൊത്ത്(71) രാഹുല്‍ 152 റണ്‍സിന്റെ മികച്ച അടിത്തറ പാകി. 71 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന കരുണ്‍ നായര്‍ക്ക് ഒപ്പം മുരളി വിജയിയാണ് ക്രീസില്‍. ഇന്ത്യന്‍ നിരയില്‍ പൂജാര(16), നായകന്‍ കോലി(15) എന്നിവര്‍ക്ക് കാര്യമായി സ്കോര്‍ ചെയ്യാനായില്ല.