ചെന്നൈ • ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ 283 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 207ന് എല്ലാവരും പുറത്തായി. ജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്ബര 4-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. ഏഴു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ സ്പിന്‍ മാജിക്കാണ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്. വിക്കറ്റ് നഷ്ടമില്ലാതെ 103 റണ്‍സെന്ന സ്കോറില്‍ നിന്ന് 129 റണ്‍സിലെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകള്‍ വീണിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ രക്ഷപെടലിന്റെ സൂചനകള്‍ നല്‍കുന്നതിനിടെയാണ് ഇംഗ്ലണ്ട് തകരുന്നത്. അഞ്ചാം വിക്കറ്റില്‍ മൊയിന്‍ അലിയും (44) ബെന്‍ സ്റ്റോക്സും (23) ചേര്‍ന്ന് 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് 49 റണ്‍സെടുത്ത് പുറത്തായി. കീറ്റണ്‍ ജെന്നിങ്സ് 54 റണ്‍സെടുത്തു. മധ്യനിരയില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായിരുന്ന ജോ റൂട്ട് ആറ് റണ്‍സിന് പുറത്തായി. ഒരു റണ്ണെടുത്ത ബെയര്‍സ്റ്റോയുടെ വിക്കറ്റ് ഇഷാന്ത് ശര്‍മയ്ക്കാണ്. ഇംഗ്ലണ്ട് 282 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. മലയാളി താരം കരുണ്‍ നായരുടെ ട്രിപ്പില്‍ സെഞ്ചുറിയുടെയും (303*) ലോകേഷ് രാഹുലിന്റെ സെഞ്ചുറിയുടെയും (199) മികവില്‍ 759 റണ്‍സെടുത്താണ് ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.