കൊല്ലം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലും ആരംഭിക്കുന്ന ഉപജില്ലാ ഓഫീസുകളുടെ ഉദ്ഘാടനം 25ന് പട്ടികജാതി, പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. ചേർത്തല, കരുനാഗപ്പള്ളി താലൂക്കുകളിലെ ഗുണഭോക്താക്കൾക്ക് ഓഫീസുകളുടെ സേവനം പ്രയോജനപ്പെടുത്താം.