ചെറുതോണി : മഴ ശമിക്കുകയും ജലനിരപ്പ് കുറഞ്ഞു തുടങ്ങുകയും ചെയ്‌തതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു. ഇതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. അണക്കെട്ടിന്റെ ഒന്നും അഞ്ചും ഷട്ടറുകളാണ് ഇപ്പോൾ അടച്ചത്.