ദില്ലി: വ്യാജ പാസ്പോർട്ട് കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വർഷം തടവ്. ഡൽഹി പ്രത്യേക കോടതിയുടെതാണ് വിധി. ഛോട്ടാ രാജനെ പാസ്പോർട്ട് ഉണ്ടാക്കാൻ സഹായിച്ച മൂന്നു പേർക്കും കോടി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. ഇവരിൽനിന്നു 15,000 രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചു. വ്യാജ പാസ്പോർട്ട് കേസിൽ അധോലോക നേതാവ് ഛോട്ടാ രാജൻ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രാജനെ വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ സഹായിച്ച മൂന്ന് സർക്കാർ ഉദ്യോഗസ്ഥരേയും കോടതി കുറ്റക്കാരെന്ന് വിധിച്ചിരിച്ചു. ഇവരുടെ സഹായത്തോടെ ആണ് മോഹൻ കുമാർ എന്ന പേരിൽ രാജൻ വ്യാജ പാസ്പോർട്ട് എടുത്തത്. നിലവിൽ തിഹാർ ജയിലിലാണ് ഛോട്ടാ രാജൻ. 2015 ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് ഛോട്ടാ രാജൻ അറസ്റ്റിലായത്. ഇന്ത്യയിൽ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങൾ ചുമത്തി ഏഴുപതിലേറെ കേസുകളുണ്ട്.