തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കോഴിക്കടകള്‍ അടച്ചിട്ട് പ്രതിഷേധം. ഇറച്ചിക്കോഴി 87 രൂപയ്ക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഓള് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുക. 87 രൂപയ്ക്ക് കോഴി വില്‍ക്കാനാകില്ലെന്ന് അസോസിയേഷന് അറിയിച്ചു. ഓള് കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷനും ഇറച്ചിക്കോഴി കൂടിയ വിലയ്ക്കു വില്‍ക്കുന്നതിനെതിരെ നടപടി എടുത്താല്‍ കടയടച്ച് പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴി വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണ്. 87 രൂപയ്ക്ക് ഇറച്ചിക്കോഴി വില്പന നടത്താനാവില്ലെന്നും അസോസിയേഷന് വ്യക്തമാക്കി. ഉത്പാദക ചെലവ് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം എന്നും അസോസിയേഷന് ആരോപിച്ചു. തിങ്കളാഴ്ച മുതല്‍ ഇറച്ചിക്കോഴിയുടെ വില്പന വില 87 രൂപയായിരിക്കുമെന്നു ധനമന്ത്രി അറിയിച്ചിരുന്നു. കോഴി കിലോയ്ക്ക് 87 രൂപയില്‍ കൂട്ടി സംസ്ഥാനത്തു വില്ക്കാന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.