കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീര്‍പ്പായി ; 87 രൂപയ്ക്ക് കോഴി വില്‍ക്കും

285

കോഴിക്കോട്: കോഴിക്കച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ 87 രൂപയ്ക്ക് കോഴി വില്‍ക്കാന്‍ തയ്യാറാണെന്ന് വ്യാപാരികള്‍ അറിയിച്ചു. ധനമന്ത്രി തോമസ് ഐസക് വിളിച്ച്‌ ചേര്‍ത്തയോഗത്തിലാണ് തീരുമാനം. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച്‌ വില മാറാമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച്‌ 87 രൂപയ്ക്ക് കോഴി വില്‍ക്കാന്‍ ഒരു വിഭാഗം തയ്യാറായത് നല്ല കാര്യമാണെന്നും ഇവരുടെ കടകള്‍ അടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും ഒരു വിഭാഗം കച്ചവടക്കാര്‍ക്കു കടകള്‍ അടയ്ക്കാനുള്ള അവകാശം പോലെ തന്നെ മറ്റുള്ളവര്‍ക്ക് തങ്ങളുടെ കടകള്‍ തുറക്കാനും സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

NO COMMENTS