തിരുവനന്തപുരം: കേരളത്തിലേക്കുള്ള ചരക്കുലോറികളുടെ വരവില്‍ കുറവുണ്ടെന്നും സാധനവില വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. പച്ചക്കറിക്ഷാമവും വര്‍ധിച്ചു ഇത്തരം കാര്യങ്ങളില്‍ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൂടുതല്‍ പച്ചക്കറി സംഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.