തിരുവനന്തപുരം : ശ്രീലങ്കയിലെ സ്ഫോടന പരമ്ബരകള്‍ അതീവ ദുഃഖകരവും പ്രതിഷേധാര്‍ഹവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈസ്റ്റര്‍ പോലെ ശ്രദ്ധേയമായ ഒരു ദിവസത്തിലാണ് ഒട്ടനവധിയാളുകളുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം ഉണ്ടായത് എന്നത് ഇതിനുപിന്നിലെ വര്‍ഗീയ അസഹിഷ്ണുതകളിലേക്കു കൂടി വിരല്‍ചൂണ്ടുന്നു- മുഖ്യമന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.
ഇത്തരം അസഹിഷ്ണുതകളില്‍നിന്ന് രാജ്യങ്ങളെയും ജനങ്ങളെയും മോചിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് അടിവരയിടുന്നുണ്ട് ഈ ദാരുണ സംഭവം. അങ്ങേയറ്റം ദുഃഖകരമായ ഈ സംഭവത്തില്‍ വേദനിക്കുന്ന മുഴുവന്‍ ആളുകളുടെയും മനസ്സിനോടൊപ്പം നില്‍ക്കുന്നു. ഈ ഭീകരകൃത്യത്തെയും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഗീയ തീവ്രവാദ താല്‍പര്യങ്ങളെയും അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലോകവ്യാപകമായി തന്നെ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.