തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജിന്റെ സ്ഥാപനത്തിന് ശേഷം നിര്‍മ്മിക്കുന്ന ഏറ്റവും വലിയ കെട്ടിട സമുച്ചയമാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കി നായി ഒരുങ്ങുന്നത്. 38246 സ്ക്വയര്‍ ഫീറ്റില്‍ ഒന്‍പത് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 277.2 രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.ആദ്യഘട്ടത്തില്‍ 153. 2 രൂപ കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നു.300 സൂപ്പര്‍ സ്പെഷ്യാലിറ്റി ബെഡുകള്‍,38 ഡയാലിസിസ് ബെഡുകള്‍,126 ഐ സി യു, എച്ച് ഡി യു ബെഡുകള്‍,28 ഐസൊലേക്ഷന് റൂമുകള്‍, ഒ പി റൂമുകള്‍,16 ഓപ്പറേഷന് തിയ്യറ്ററുകള്‍ എന്നിവയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ സൗകര്യങ്ങള്‍. ലോകോത്തര നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി വാര്‍ഡുകള്‍, മികച്ച ലാബ് സൗകര്യം എന്നിവയുമുണ്ടാകും.അവയവ മാറ്റ ശാസ്ത്രക്രിയ വിഭാഗത്തിനുള്ള സൗകര്യങ്ങള്‍ക്കായി ഒരു നില തന്നെ സജ്ജീകരിക്കും.
കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക്ക്വിഭാഗം, ന്യൂറോ സര്‍ജറി, ന്യൂറോളജി വിഭാഗം, സ്ട്രോക്ക് യൂണിറ്റ്, ഗ്യാസ്ട്രോ എന്‍ട്രോളജി, ഗ്യാസ്ട്രോ സര്‍ജറി എന്നി വിഭാഗങ്ങളും നെഫ്രോളജി, യൂറോളജി, ഡയാലിസിസ് വിഭാഗങ്ങളും പള്മണോള ജി വിഭാഗവും പുതിയ ബ്ലോക്കില്‍ ഉണ്ടാവും.