തിരുവനന്തപുരം: ഏറെ രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു വിഷയത്തിലാണ് ഭരണഘടനബെഞ്ച് അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതെന്നും തർക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി സംയമനത്തോടെയും സമാധാന ത്തോടെയും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബരി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധ മായാണെന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു. സമാധാനം നിലനിര്‍ത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈ ക്കൊണ്ടിട്ടുണ്ട്. ജനങ്ങള്‍ ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഈ വിധിയോടെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് തീര്‍പ്പുണ്ടായിരിക്കുന്നത്. വിധിയെ രണ്ട് തരത്തിലും കാണുന്ന ആളുകളുണ്ട്. ഇരുകൂട്ടരും സംയമനത്തോടെ പ്രതികരിക്കണം. സമാധാനാവസ്ഥ തകരുന്ന ഇടപെടല്‍ ഉണ്ടാവരുത്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് കേരളം സംയമനത്തോടെയാണ് പെരുമാറിയത്. ആ അവസ്ഥ തുടരണം. വിധിയോടുള്ള പ്രതികരണങ്ങള്‍ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണ മെന്നും മുഖ്യമന്ത്രി പറഞ്ഞു.