തൊടുപുഴ : അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരനിലയിലുള്ള ഏഴുവയസുകാരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോലഞ്ചേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ നില അത്യന്തം ഗുരുതരമായി തുടരുകയാണെന്നും ഏറെ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ സംഘത്തിനൊപ്പമാണ് കുട്ടിയെ സന്ദര്‍ശിച്ചത്. അതിന് മുമ്ബ് ഡോക്‌ടര്‍മാരുമായി വിശദമായി സംസാരിച്ചിരുന്നു . യന്ത്രസംവിധാനങ്ങളുടെ ആധുനിക കാലത്തെ മെച്ചംകൊണ്ട് ജീവന്‍ തുടരുന്ന നിലയാണ് ഇപ്പോഴുള്ളത്.
മെഡിക്കല്‍ ബോര്‍ഡ് ഇത്തരത്തില്‍ ചികിത്സ തുടരട്ടെ എന്ന് പറഞ്ഞതുകൊണ്ട് ആ നില തുടരുകയാണ്. കുട്ടിക്ക് സ്വന്തമായി ശ്വാസോച്‌ഛാസം ചെയ്യാന്‍ കഴിയുന്നില്ല. വെറ്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.