പെരിയ ഇരട്ടക്കൊലപാതകം സജീവ രാഷ്ട്രീയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍ഗോഡ് എത്തും.

235

കാസര്‍ഗോഡ് : സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം, 11-ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനം തുടങ്ങി വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് ജില്ലയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കാഞ്ഞങ്ങാട്ടെ പൊതുപരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പടന്നക്കാട് സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്.അതേസമയം, കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് മാര്‍ച്ച്‌ നടത്തുന്നുണ്ട്.

NO COMMENTS