ഉപതിരഞ്ഞെടുപ്പ് പ്രചാരണ ത്തിനായി ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തുമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരടക്കമുള്ളവരും എത്തുക.
ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 30, സെപ്തം ബര്‍ ഒന്ന് തീയതികളില്‍ മറ്റ് ആറ് പഞ്ചായത്തു കളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും.
വി ശിവൻകുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ ബിന്ദു എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരും ഇന്ന് മുതല്‍ മൂന്നു ദിവസം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തു കളിലും പ്രചാരണം നടത്തും.
തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേരും.