മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

21

മോട്ടോർ വാഹന വകുപ്പിലെ പത്ത് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ. നിയമ പാലനം ഉറപ്പുവരുത്തുന്നതിലും കൃത്യനിർവഹണത്തിലുമുള്ള മികവും പരിഗണിച്ചാണ് ഈ വർഷത്തെ മെഡൽ ജേതാക്കളെ തിരഞ്ഞെടുത്തത്.

ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സജു ബി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജേഷ് എ ആർ, വിതിൻ കുമാർ സി എസ്, റെജി വർഗീസ്, വിനീത് വി വി, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ജയകുമാർ കെ, സജിംഷാ ബി, രാമനാഥ് പി.എസ്, സജു പി ചന്ദ്രൻ, ലീജേഷ് വി എന്നിവരാണ് മെഡൽ ജേതാക്കൾ.

NO COMMENTS

LEAVE A REPLY