കോട്ടയം: സി.പി.എം. വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാൻ മുഖ്യമന്ത്രി പൊന്‍കുന്നത്ത് എത്തുന്നതിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സല് കളരിക്കല്‍, ടൗണ്‍ വാര്‍ഡ് പ്രസിഡന്റ് ഇ.എസ്.സജി എന്നിവരെ യാണ് കാഞ്ഞിരപ്പള്ളി പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. മരണാനന്തര ചടങ്ങിന് പോയ നേതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.