തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണ ശുപാര്‍ശാ ഫയലുകളിലെ നടപടികള്‍ ചീഫ് സെക്രട്ടറി വൈകിപ്പിച്ചെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ടോം ജോസിനെതിരായ അന്വേഷണ ഫയല്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും, ടി പി സെന്‍കുമാറിനെതിരായ അന്വേഷണ ഫയല്‍ ഹാജരാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കും കോടതി അനുവദിച്ച സമയ പരിധി ഇന്നവസാനിക്കും. ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജിയില്‍ വിജിലന്‍സ് വസ്തുതാ വിവര റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.