സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: പി. വി. ജോയി
നാഷണൽ കോളേജിലെ വിദ്യാർഥികളുമായി മുഖാമുഖ സംവാദവും റാങ്ക് നേടിയ വിദ്യാർഥികളെയും പി എച്ച് ഡി നേടിയ അധ്യാപകരെ അനുമോദിക്കലും
വിദ്യാർഥികൾക്ക് ദിശാബോധം നൽകി ജീവിതലക്ഷ്യം സാക്ഷാത്കരിക്കുക, സ്വയം പര്യാപ്തതയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുക” എന്നീ ലക്ഷ്യങ്ങളോടെ കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ താല്പര്യമുള്ള തൊഴിൽ പഠന/മേഖല ഉൾക്കാഴ്ച യോടെ തിരഞ്ഞെടുക്കുന്നതിനായി നടത്തിവരുന്ന സംരംഭമായ ഇൻസൈറ്റോ നാഷണൽ ‘Insightó National-2022’ പ്രോഗ്രാമിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി നാഷണൽ കോളേജിലെ വിദ്യാർഥികളുമായി മുഖാമുഖം സംവദിക്കുന്നത്
വിദ്യാർഥികളുടെ താല്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു നൂതന പ്രവണതകളെയും സാധ്യതകളെയും കുറിച്ച് ഉൾക്കാഴ്ച നൽകാനും സ്വയം പര്യാപ്തതയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനു മുതകുന്ന തരത്തിൽ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരമാണ് ഒരുക്കി വരുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതും 1995 മുതൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ സംഭാവന നൽകി ക്കൊണ്ടിരിക്കുന്നതുമായ, നാഷണൽ കോളേജ് സയൻസ് വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, കേരള സർവകലാശാലയുടെ അഫിലിയേഷനുള്ള 12 ബിരുദ കോഴ്സുകളും 4 ബിരുദാനന്തര കോഴ്സുകളുമാണ് നടത്തിവരുന്നത്. 1500 ലേറെ വിദ്യാർത്ഥികൾ വിവിധ കോഴ്സുകളിലായി ഈ കോളേജിൽ പഠിക്കുന്നു. ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന മനാറുൽ ഹുദാ ട്രസ്റ്റിനു കീഴിലാണ് നാഷണൽ കോളേജ് പ്രവർത്തിക്കുന്നത്.
“സ്വയം പര്യാപ്തതയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുക” എന്ന ലക്ഷ്യത്തോടെ കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ താല്പര്യമുള്ള തൊഴിൽ പഠന/മേഖല ഉൾക്കാഴ്ചയോടെ തിരഞ്ഞെടുക്കു ന്നതിനായി നടത്തിവരുന്ന സംരംഭമാണ് ‘Insightó National-2022’. വിദ്യാർഥികളുടെ താല്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു നൂതന പ്രവണതകളെയും സാധ്യതകളെയും കുറിച്ച് ഉൾക്കാഴ്ച നൽകാനും സ്വയം പര്യാപ്തതയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുമുതകുന്ന തരത്തിൽ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരമാണ് ഒരുക്കി വരുന്നത്.
സ്വാഗത പ്രസംഗം: ഡോ എസ് എ ഷാജഹാൻ (പ്രിൻസിപ്പൽ)അധ്യക്ഷൻ മുഹമ്മദ് ഇഖ്ബാൽ ഐപിഎസ് (റിട്ട) ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ), മനാറുൽ ഹുദാ ട്രസ്റ്റ് ഉദ്ഘാടനവും നാഷണൽ കോളേജിലെ വിദ്യാർഥികളുമായി മുഖാമുഖം സംവദവും റാങ്ക് ഹോൾഡർമാരെയും പിഎച്ച്ഡി അവാർഡ് ജേതാക്കളെയും അനുമോദനവും സംസ്ഥാന ചീഫ് സെക്രട്ടറി, ഡോ വി പി ജോയ് ഐഎഎസ്
ആശംസകൾ ; ശ്രീമതി ഫാജിസ ബീവി (അക്കാദമിക് കോർഡിനേറ്റർ)
ഷബീർ അഹമ്മദ് എൻ (ഐക്യുഎസി കോർഡിനേറ്റർ) ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറിയുമായുള്ള വിദ്യാർത്ഥികളുടെ സംവേദനാത്മക സെഷൻ സംഭാഷണം
മുഖ്യാതിഥി ; സംസ്ഥാന ചീഫ് സെക്രട്ടറി, ഡോ വി പി ജോയ് ഐഎഎസ്
അവർകളുടെ കവിതകളുടെ ആലാപനം “ദേവശിൽപം” സരയു (എസ്4 ബോട്ട് & ബിടി) ഉൽപുര – ജിൻഷാ ജെ ബി (എസ്4 ബിഎസ്ഡബ്ല്യു)
കൃതജ്ഞത ; ജസ്റ്റിൻ ഡാനിയൽ (വൈസ് പ്രിൻസിപ്പൽ