തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ടെന്നും തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുന്നതും ജനാധിപത്യ മര്യാ ദകളുടെ ലംഘനമാണെന്നും പോലീസ് വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ചീഫ് സെക്രട്ടറി ടോം ജോസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവി യെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കു ന്നതില്‍ തെറ്റില്ലെന്നും ഇത് നിയമവിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.സിഎജി റിപ്പോര്‍ ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളുണ്ടാകു മെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
സിഎജി റിപ്പോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ചീഫ് സെക്രട്ടറി പോലീസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സഭയില്‍ വയ്ക്കുന്നതിന് മുമ്പ് ചോര്‍ന്നതായി സംശയം ഉയര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പിലൂടെ ചീഫ് സെക്രട്ടറി ആരോപിച്ചു. സാധാരണഗതിയില്‍ സഭയില്‍വെച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്ബെതന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായതായി സംശയം ഉയര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.