കുഞ്ഞുങ്ങളെ ഉയരത്തില്‍ എറിഞ്ഞു കളിക്കുന്നതു പല മാതാപിതാക്കളുടെയും ഒരു വിനോദമാണ്. ഉയരത്തില്‍ പൊങ്ങുന്പോള്‍ കുട്ടിക്കുണ്ടാകുന്ന സന്തോഷമാണ് ഈ വിനോദത്തിനു കാരണം. എന്നാല്‍ തായ്ലെന്‍റില്‍ കുഞ്ഞിനെ ഉയരത്തില്‍ എറിഞ്ഞുകളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടിയുടെ തല ഫാനില്‍ ഇടിച്ചു പിളര്‍ന്നു. ഗുരുതരമായ പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. സ്വന്തം പിതാവിന്‍റെ കയ്യില്‍ നിന്നാണു കുട്ടിക്കു ദുരന്തം സംഭവിച്ചത്.
ഒഴിവു ദിവസത്തില്‍ മൂന്നുവയസുകാരിയായ മകളെ സന്തോഷിപ്പിക്കുകയായിരുന്നു പിതാവ്. ഇടയ്ക്ക് ആവേശം കൂടിയതിനെ തുടര്‍ന്നു കുഞ്ഞിനെ അല്‍പ്പം കൂടുതല്‍ ഉയരത്തില്‍ എറിഞ്ഞു. ഇതാണു കുട്ടിയുടെ തല ഫാനില്‍ ഇടിക്കാന്‍ ഇടയാക്കിയത്. നാലിഞ്ചു വലുപ്പത്തിലുള്ള മുറിവായിരുന്നു തലയില്‍ ഉണ്ടായത്. ചികിത്സയ്ക്കായി വന്‍ തുക ചിലവായി. കുഞ്ഞ് പതിയെ സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതായി വീട്ടുകാര്‍ അറിയിച്ചു.