ന്യൂഡൽഹി: കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റാണിബഗിൽനിന്ന് തിങ്കളാഴ്ച ഉച്ച മുതൽ കാണാതായ ആറു വയസുകാരന് സോനുവിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിലാണ് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ചൂടുകാരണമാകാം കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച നല്ല ചൂടുള്ള ദിവസമായിരുന്നു. ഉച്ചസമയത്ത് കാറിനുള്ളിലായതിനാൽ ചൂടും ശ്വാസം മുട്ടലും കാരണമാണ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമം. സാധാരണക്കാരായ രക്ഷിതാക്കളുടെ മകനായ സോനു എങ്ങനെയാണ് ഹുണ്ടായ് ഏക്സൻറ് കാറിനുള്ളിൽ എത്തിയതെന്നത് ദുരൂഹമാണ്. വൈകീട്ട് നാലോടുകൂടിയാണ് കുട്ടിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയയത്. കാറിനുള്ളിൽ അബദ്ധത്തില്‍ കയറിയ കുട്ടി വാതിലടച്ചപ്പോൾ ശ്വാസം മുട്ടിയും ചൂടേറ്റും മരിച്ചതാകാമെന്നും പൊലീസ് പറയുന്നു. കുട്ടി മരിച്ചു കിടക്കുന്നത് കണ്ട് കാറുടമ തന്നെയാണ് രക്ഷിതാക്കളെയും പൊലീസിനെ വിവരമറിയിച്ചത്.