അഗളി : അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഉണ്ടായതിനെ തുടര്‍ന്ന് കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ച കുഞ്ഞിനെയാണ് പുറത്തെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു.