കൊച്ചി: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വര്‍ദ്ധിക്കുന്നതായി നവമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം. കൊച്ചി തീരപ്രദേശത്തുനിന്നുമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത്. വാഹനങ്ങളില്‍ വന്ന പിള്ളേരെപ്പിടുത്തക്കാരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നവമാധ്യമങ്ങളിലെ പ്രചരണം. മിഠായി നല്‍കിയും മറ്റും വശീകരിച്ചുമാണ് ഇവര്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ വച്ച് ആന്ധ്ര സ്വദേശിനിയായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം പ്രചരണങ്ങള്‍ വര്‍ദ്ധിച്ചതോടെ ആശങ്കയിലായിരിക്കുന്നത് രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. വാര്‍ത്തകള്‍ പരന്നതോടെ സ്കൂളുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണത്തില്‍ സംഭവങ്ങള്‍ക്ക് വ്യക്തതകള്‍ ഇല്ലെന്നും വാര്‍ത്തകള്‍ കൃത്യമല്ലെന്നും പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയോടെ പരക്കുന്നത് പലതും കുട്ടികളേയും സ്വാധീനുക്കുമെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. കൈകളില്‍ പ്രത്യേക തരം ഗ്ലൗസുകള്‍ ഉപയോഗിച്ചാണ് തട്ടിക്കൊണ്ട് പോകുന്നതെന്ന് ചില കുട്ടികള്‍ പറഞ്ഞിരുന്നെങ്കിലും അത്തരത്തില്‍ വേഷം ധരിച്ച ആരെയും കണ്ടെത്തിയില്ല.