കാസര്‍കോട് : ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്കായുള്ള ജില്ലാതല ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് മനശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്‍കി സ്വഭാവ പരിവര്‍ത്തനം സാധ്യമാക്കി ശരിയായ സാമൂഹ്യജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പിന്റെയും ബാംഗ്ലൂര്‍ നിംഹാന്‍സിന്റെയും ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത.്
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ (ജെ.ജെ.ബി) ശ്രീജ ജനാര്‍ദ്ദനന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു അധ്യക്ഷയായി. കാവല്‍ പദ്ധതി സ്റ്റേറ്റ് പ്രോഗ്രം ഓഫീസര്‍ ശ്രീനീഷ്.എസ്.അനില്‍ ,മോഹനന്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ ലീഗല്‍കം പ്രൊബേഷന്‍ ഓഫീസര്‍ എ ശ്രീജിത്ത് സ്വാഗതവും.ഡി.സി.പി.യുകൗണ്‍സിലര്‍ അനു അബ്രഹാം നന്ദിയും പറഞ്ഞു. പരിശീലന പരിപാടി ഇന്ന് (ഡിസംബര്‍ 10) സമാപിക്കും.