ബാലാവകാശ സംരക്ഷണ സ്ഥാപനങ്ങള്‍ സ്വതന്ത്രമാകണം: ജില്ലാ ജഡ്ജ് ജോണ്‍ കെ ഇല്ലിക്കാടന്‍

129

പത്തനംതിട്ട : കോടതി മുതല്‍ താഴേത്തട്ടിലുള്ള ബാലാവകാശ സംരക്ഷണ സ്ഥാപനങ്ങളെല്ലാം പ്രത്യേകവും സ്വതന്ത്ര വും ആകണ മെന്ന് ജില്ലാ ജഡ്ജ് ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു. കുമ്പഴ ഹോട്ടല്‍ ഹില്‍സ് പാര്‍ക്കില്‍ നടന്ന ബാല നീതി നിയമ കര്‍ത്തവ്യവാഹകരുടെ സംയോജിത ശാക്തീകരണം ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.

കുട്ടികള്‍ക്കായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ നിയമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഈ നിയമങ്ങള്‍ കുട്ടികളെ സംരക്ഷി ക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടായതിനു ശേഷം പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് കുട്ടി കളെ സംരക്ഷിക്കുന്നതാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സി.ഡബ്യൂ.സി ചെയര്‍പേഴ്സണ്‍ ടി.സക്കീര്‍ ഹുസൈന്‍ പറ ഞ്ഞു.

സംയോജിത ശാക്തീകരണ പ്രവര്‍ത്തന രീതി എന്ന വിഷയത്തെ ആസ്പദമാക്കി സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ (ജെ.ജെ) ജെ. ആല്‍ഫ്രഡ് ക്ലാസെടുത്തു. കര്‍ത്തവ്യ വാഹകരുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച സംഘടി പ്പിച്ചു. ശിപാര്‍ശകളുടെ ക്രോഡീകരണം കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ ഫാ.പി.വി ഫിലിപ്പ് പരക്കാട് നടത്തി. സംസ്ഥാന സര്‍ക്കാര്‍ -ശിശു സംരക്ഷണ- സഹായ – പദ്ധതികള്‍ നിര്‍വഹണ രീതികളെ ക്കുറിച്ച് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നീത ദാസ് ക്ലാസെടുത്തു. സി.ഡബ്യൂ.സി ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈന്‍ നിര്‍ദേശങ്ങളുടെ അവതരണം നടത്തി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ സി.ജെ ആന്റണി, ജില്ലാ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു, സി.ഡബ്യു.സി മെമ്പര്‍മാരായ അഡ്വ. ദീപ, സുരേഷ് കുമാര്‍, അജിതകുമാരി എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

NO COMMENTS