മലപ്പുറം: ജില്ലയിലെ 12 ബാലവിവാഹങ്ങള്‍ നിലന്പൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി തടഞ്ഞു. ബലാവിവാഹ നിരോധിത നിയമം 2006 പ്രകാരമാണ് നിലന്പൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് മജിസ്ട്രേറ്റ് പരിധിയില്‍ വരുന്ന മുത്തേടം പഞ്ചായത്തിലെ 12 പെണ്‍കുട്ടികളുടെ വിവാഹം കോടതി ഇടപെട്ട് തടഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ 12 പേരുടെ വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ തീരമാനിച്ചത് ചൈല്‍ഡ് മാര്യേജ് പ്രോഹിബിഷന്‍ ഓഫീസര്‍ കണ്ടെത്തുകയാരുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുകയും ജില്ലാ ചൈല്‍ഡ് പ്ര?ട്ടക്ഷന്‍ യൂണിറ്റ് മുഖേന നിലന്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ. അനീഷ് ചാക്കോയുടെ മുന്പാകെ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.പഠനത്തില്‍ നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സ്വന്തം മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരമാണ് വിവാഹത്തില്‍ ഏര്‍പ്പെടാന്‍ വിധിക്കപെട്ടിരുന്നത്. 18 വയസിന് മുന്പ് വിവാഹം കഴിച്ച് നല്‍കുകയില്ല എന്നു പല മാതാപിതാക്കളും ചൈല്‍ഡ് മാര്യേജ് പ്രോഹിബിഷന്‍ ഓഫീസര്‍ക്ക് എഴുതി നല്‍കിയിരുന്നുവെങ്കിലും അത്തരം കല്യാണങ്ങള്‍ പിന്നീട് നടന്നതായി ജില്ലാ ചൈല്‍ഡ് മാര്യേജ് പ്രോഹിബിഷന്‍ ഓഫീസറുടെയും ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിനായി നിലന്പൂര്‍ അഡീഷണല്‍ ചൈല്‍ഡ് മാര്യേജ് പ്ര?ഹിബിഷന്‍ ഓഫീസര്‍ ഡോ. പ്രീതാകുമാരിയും ജില്ലാ ചൈല്‍ഡ് പ്ര?ട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങലും ഐ.സി.ടി.എസ്. സൂപ്പര്‍വൈസര്‍ മൈമൂനയും കോടതിയെ സമീപിച്ചത്.
ജില്ലയില്‍ ആദ്യമായാണ് കോടതി ഉത്തരവ് പ്രകാരം 12 വിവാഹങ്ങള്‍ തടയുന്നതായി ഉത്തരവായിട്ടുള്ളത്. തടഞ്ഞ ബാലവിവാഹങ്ങളില്‍ ഹിന്ദു സമുദായത്തില്‍ നിന്നും മുസ്ലിം സമുദായത്തില്‍ നിന്നുമുള്ള വിവാഹങ്ങളും ഉള്‍പെടുന്നുണ്ട്.