ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ചിള്‍ഡ്രന്‍സ് ഹോമിന്റെ ചുമതലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡെല്‍ഹിയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ പത്തു വയസ്സില്‍ താഴെയുള്ള ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലാണ് ഹോമിന്റെ ചുമതലക്കാരനായ ആര്‍.എസ്.മീണയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഇത് വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ആറു വയസ്സിനും പത്തുവയസ്സിനുമിടയില്‍ പ്രായമുള്ള അന്‍പതിലധികം കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്.കുട്ടികളുടെയും ജീവനക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് മീണയെ അറസ്റ്റു ചെയ്തതെന്ന്പോലീസ് അറിയിച്ചു.
വൈദ്യപരിശോധനയില്‍ കുട്ടികള്‍ പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പരിശോധനയ്ക്കെന്ന പേരില്‍ കുട്ടികളെ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു പുറത്താക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍