പാക് ഭീകരന്‍ മസൂദ് അസറിനെ ഭീകര പട്ടികയിലുള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന

193

ബെയ്ജിങ്: പാക് ഭീകരന്‍ മസൂദ് അസറിനെ ഭീകര പട്ടികയിലുള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന. ഭീകര വിരുദ്ധ നീക്കത്തിന്റെ പേരില്‍ ഇന്ത്യ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തിനും എതിരാണ് തങ്ങളെന്നും ചൈനീസ് വിദേശകാര്യ സഹമന്ത്രി ലി ബോഡോങ് കൂട്ടിച്ചേര്‍ത്തു. ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിംപിങ് ഇന്ത്യയിലെത്താനിരിക്കെയാണ് വിഷയത്തില്‍ ചൈന നിലപാട് വ്യക്തമാക്കിയത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല.വിഷയം സ്വന്തം രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കാനും പാടില്ലെന്ന് ഇന്ത്യയെ വിമര്‍ശിച്ച്‌ ലി ബോഡോങ് പറഞ്ഞു. ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന്റെ കാര്യത്തില്‍ സമവായമാണ് ആദ്യം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ജെയ്ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം യുഎന്നില്‍ ചൈന തടഞ്ഞത്. മുമ്ബത്തേതുപോലെതന്നെ സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചാണ് ചൈന മസൂദ് അസറിനെതിരായ നീക്കത്തിന് ഇടങ്കോലിട്ടത്.

NO COMMENTS

LEAVE A REPLY