ലോകത്തിലെ ഏറ്റവും നീളമുള്ള എസ്കലേറ്റര്‍ ചൈന പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി

223

ലോകത്തിലെ ഏറ്റവും നീളമുള്ള എസ്കലേറ്റര്‍ ചൈന പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. സഞ്ചാരികള്‍ക്ക് സ്ഥലങ്ങള്‍ ഈ എസ്കലേറ്ററിലൂടെ നിന്ന് കാണാനും സാധിക്കും. 688 മീറ്റര്‍ നീളമാണ്(2,260 അടി) ഈ എസ്കലേറ്ററിനുള്ളത്. മലമുകളില്‍ നിന്ന് ആരംഭിച്ച്‌ അടിവാരത്തിലെത്തുന്ന തരത്തിലാണ് എസ്കലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 36 മില്യണാണ് എസ്കലേറ്റര്‍ നിര്‍മ്മാണത്തിന് ചിലവായത്. 18 മിനിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ എസ്കലേറ്ററിലൂടെ സാധിക്കും. ഓരോ മണിക്കൂറിലും 7,300 പേര്‍ക്ക് ഇതില്‍ കയറാന്‍ സാധിക്കും, സുഖമായി സ്ഥലങ്ങള്‍ ആസ്വദിച്ച്‌ കണ്ട് ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് ഈ എസ്കലേറ്ററിന്‍റെ പ്രത്യേകത.

NO COMMENTS

LEAVE A REPLY