ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തതോടെ ഇത്തവണത്തെ ദീപാവലിക്ക് ചൈനീസ് ഉത്പന്നങ്ങളുടെ വില്പനയില്‍ 45 ശതമാനമാണ് ഇടിവുണ്ടായത്. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്സിന്റേതാണ് നിരീക്ഷണം. ഇത്തവണത്തെ ദീപാവലിക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നായിരുന്നു സോഷ്യമീഡിയയില്‍ പ്രചരിച്ചത്. ഇത് വൈറലാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 45 ശതമാനം കുറവുണ്ടായതായാണ് മൊത്തവില്പനക്കാരുടെ വിലയിരുത്തല്‍. ചൈനീസ് പടക്കങ്ങള്‍, ഇലക്‌ട്രിക് ബള്‍ബുകള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റ് ഐറ്റങ്ങള്‍, ഇലക്‌ട്രിക് ഫിറ്റിങ്ങുകള്‍, ഡെക്കറേഷന്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്പനയിലാണ് കുത്തനെ ഇടിവുണ്ടായത്. ദീപാവലിക്ക് രണ്ടോ മുന്നോ മാസംമുമ്ബ് ചൈനീസ് ഉത്പന്നങ്ങള്‍ ശേഖരിച്ച കച്ചവടക്കാര്‍ക്ക് ഇത് തിരിച്ചടിയായി. സോഷ്യല്‍ മീഡിയയില്‍ കാമ്ബയിന്‍ തുടരുകയാണെങ്കില്‍ ക്രിസ്മസ്, പുതുവത്സര ഷോപ്പിങ് ആഘോഷങ്ങള്‍ ചൈനീസ് വിപണിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ചൈനയില്‍നിന്നുള്ള കടുത്ത മത്സരം അതിജീവിക്കാന്‍ സര്‍ക്കാര്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. ഗുണമേന്മയുള്ള ഉത്പന്നങ്ങല്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.