ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനത്തില്‍ മുന്നറിയിപ്പുമായി ചൈന

182

ന്യൂഡല്‍ഹി : പാക് ചായ്വ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനത്തില്‍ മുന്നറിയിപ്പുമായി ചൈന. ഉത്പന്ന ബഹിഷ്കരണം ഇന്ത്യയുമായുള്ള വ്യാപകര ബന്ധം വഷളാക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് എംബസി വക്താവ് ക്സി ലിയാല്‍ ആണ് രംഗത്തെത്തിയത്. മിന്നലാക്രമണത്തില്‍ എല്ലാ രാജ്യങ്ങളും ഇന്ത്യയെ അനുകൂലിച്ചപ്പോള്‍ ചൈന പാകിസ്ഥാന്‍ ചായ്വ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യ കൈവിട്ടത്. ചൈനീസ് ഉത്പന്നങ്ങളുടെ ലോകത്തിലെ പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ദീപാവലി സീസണില്‍ ഇത്തരമൊരു കടുത്ത തീരുമാനം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായത് പടക്ക വിപണിയ്ക്ക് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്. ഇതോടെയാണ് നിലപാട് കടുപ്പിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നതുപോലെ ഇന്ത്യയുടെ മുഖ്യ കയറ്റുമതി വിപണിയാണ് ചൈന എന്നത് ഓര്‍ക്കണം. ബഹിഷ്കരണ ആഹ്വാനം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ന്യൂഡല്‍ഹി, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പടക്ക മാര്‍ക്കറ്റുകളില്‍ ചൈനീസ് പടക്കങ്ങള്‍ ശേഖരിക്കാന്‍ വ്യാപാരികള്‍ തയ്യാറായിട്ടില്ല.

NO COMMENTS

LEAVE A REPLY