ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു

232

ബെയ്ജിംങ്: ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. 20 പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. തിങ്കളാഴ്ച അതിരാവിലെയാണ് അപകടം നടന്നത്. സ്വാകാര്യ കല്‍ക്കരി ഖനിയായ ജിന്‍ഷാന്‍ഗൗയിലാണ് അപകടം നടന്നത്. രണ്ട് പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. 400 ലധികം രക്ഷാപ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഖനിയ്ക്കുള്ളില്‍ ഗ്യാസ് ലീക്ക് ചെയ്യുകയായിരുന്നു. വെന്റുലേഷന്‍ സിസ്റ്റം യഥാക്രമം പ്രവര്‍ത്തിക്കാത്തിരുന്നതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
രണ്ടാഴ്ച മുന്‍പ് ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖനിയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY