ബീജിങ് : ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 32 പേര്‍ വെന്തുമരിച്ചു. വടക്കന്‍ ചൈനയിലെ മംഗോളിയന്‍ റീജിയണിലെ ഒരു ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന ഖനിയില്‍ സംഭവ സമയം 181 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ 149 പേര്‍ക്ക് ഓടി പുറത്തുകടക്കാന്‍ കഴിഞ്ഞു. ഓടുന്നതിനിടെ തട്ടിവീണ് കുടുങ്ങിക്കിടന്നതിനെ തുടര്‍ന്ന് പുറത്തു കടക്കാന്‍ കഴിയാതിരുന്നവര്‍ക്കാണ് ദാരുണാന്ത്യം. അപകടത്തിന് പിന്നാലെ അഗ്നിശമനസേന മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും ഖനിയ്ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തു കടത്താന്‍ കഴിഞ്ഞില്ല.