ചൈന അത്യാധുനിക യുദ്ധവിമാനം പരീക്ഷിച്ചു

242

ബെയ്ജിങ്: റഡാര്‍ കണ്ണുകളെ വെട്ടിച്ച്‌ ശത്രുപാളയത്തില്‍ കടന്നുകയറാന്‍ സാധിക്കുന്ന അത്യാധുനിക യുദ്ധവിമാനം ചൈന പരീക്ഷിച്ചു. അത്യാധുനിക യുദ്ധവിമാന നിര്‍മാണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മേധാവിത്വം അവസാനിപ്പിക്കുന്നതാണ് ചൈനയുടെ പരീക്ഷണം. അഞ്ചാം തലമുറ വിഭാഗത്തില്‍ പെടുന്ന എഫ് സി31 ഗിര്‍ഫാല്‍ക്കണ്‍ എന്ന യുദ്ധവിമാനമാണ് ഇത്. ഇരട്ട എഞ്ചിനുള്ള ഈ വിമാനം ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനമായ അമേരിക്കയുടെ എഫ്35നുള്ള മറുപടിയാണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ ജെ31 എന്ന യുദ്ധവിമാനം പരിഷ്കരിച്ചതാണ് എഫ്.സി 31 ഗിര്‍ഫാല്‍ക്കണ്‍. ഷെന്‍യാങ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് വിമാനം നിര്‍മിച്ചത്. കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനത്തില്‍ അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളാണുള്ളത്. ജെ31 നെ അപേക്ഷിച്ച്‌ കൂടുതല്‍ കാര്യക്ഷമവും ഭാരക്കുറവുമുള്ളതാണ് എഫ് സി31. ഏകദേശം ഏഴ് കോടി ഡോളറാണ് ഇതിന്റെ വിലയായി കണക്കാക്കുന്നത്. യുറോഫൈറ്ററിന്റെ ടൈഫൂണ്‍ യുദ്ധവിമാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചൈനീസ് വിമാനം. പുതിയ യുദ്ധവിമാനത്തിന് അമേരിക്കയുടെ എഫ്35 വിമാനത്തിനോട് നിരവധി സാമ്യങ്ങളുണ്ടെന്നും രൂപകല്‍പ്പനയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളോടും സാമ്യമുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY