ബെയ്ജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കിം ജോംഗ് ഉന്നുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന പസ്താവന ശുഭ സൂചന നല്‍കുന്നുവെന്ന് ചൈന. സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഗുണകരമാവുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെംഗ് ഷുവാംഗ് അറിയിച്ചു. തിങ്കളാഴ്ച ഉണ്ടായ അപ്രതീക്ഷിത തീരുമാനം അമേരിക്കന്‍ വിദേശകാര്യ വകുപ്പിനെയും മൊത്തം നയതന്ത്ര ലോകത്തെയും തെല്ലൊന്നുമല്ല ഞട്ടിച്ചത്. ഈ പ്രസ്താനനക്ക് മുന്‍പ് കിംമ്മിനെ പുകഴ്ത്തി സംസാരിച്ചതും വാര്‍ത്തയായിരുന്നു. അദ്ദേഹവുമായി കണ്ടു സംസാരിക്കുന്നത് ഉചിതമാണെന്നു വന്നാല്‍ താന്‍ തയാറാണെന്നും അതൊരു ആദരമായി കണക്കാക്കുമെന്നും ട്രംപറഞ്ഞിരുന്നു. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെങ്കില്‍ ഉത്തരകൊറിയ നിരവധി നിബന്ധനങ്ങള്‍ പാലിക്കേണ്ടി വരുമെന്നും അറിയിപ്പുണ്ടായിരുന്നു. യുദ്ധഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം തീരുമാനങ്ങള്‍ ആശ്വാസത്തിന് വകയേകുന്നതാണ്. യുദ്ധഭയത്തിലും മരണം മുന്നില്‍ കണ്ടു ജീവിക്കുകയും ചെയ്യുന്ന കൊറിയന്‍ ജനതക്കു തന്നെയാണ് ഈ വിധമുള്ള തീരുമാനങ്ങള്‍ ഗുണം ചെയ്യുക.