ബെയ്ജിംഗ് : ചൈനയിൽ നഴ്സറി സ്കൂളിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയായ ജിയാംഗ്സുവിലെ ഫെംഗ്സിയാനിൽ കിന്റർഗാർഡനിലാണ് സ്ഫോടനം ഉണ്ടായത്. 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ എത്രകുട്ടികളുണ്ടെന്ന് അറിവായിട്ടില്ല. സ്ഫോടനത്തിന്റെ കാരണവും വ്യക്തമല്ല. പ്രാദേശിക സമയം വൈകുന്നേരം 4.50 ന് കുട്ടികൾ സ്കൂളിൽനിന്നും പുറത്തേക്കുപോകുന്ന സമയത്തായിരുന്നു സ്ഫോടനം നടന്നതെന്നു പറയുന്നു.