കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ-പാക്ക് ചര്‍ച്ച നടത്തണമെന്ന് ചൈന

195

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന. കശ്മീര്‍ വിഷയത്തില്‍ ചൈനീസ് നിലപാട് വ്യക്തമാണെന്നും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കണമെന്നും, സമാധാനത്തിനും സുരക്ഷയ്ക്കും ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു. യു എന്നിലാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

NO COMMENTS