ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

176

ബെയ്ജിങ് : ചൈന ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ജനുവരി ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വരികയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. ശുദ്ധീകരിച്ച പെട്രോളിയത്തിന്റെ കയറ്റുമതി പ്രതിവര്‍ഷം 20 ലക്ഷം ബാരലാക്കി കുറയ്ക്കാനും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കാനുമാണ് ചൈനയുടെ തീരുമാനം. ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഭാഗമായാണ് ചൈനയുടെ നീക്കം.

NO COMMENTS