അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുന്നതിന് യോജിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് ചൈന

221

ബീജിംഗ്: സിക്കിം, അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലേക്ക് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ യാത്ര ലക്ഷ്യം കണ്ടു. അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുന്നതിന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണെന്ന് ചൈന. ഇന്ത്യന്‍ പ്രതിരോധമന്ത്രി നാഥുലാ അതിര്‍ത്തി സന്ദര്‍ശിപ്പോള്‍ തങ്ങളുടെ സൈനികര്‍ മാന്യമായി പെരുമാറിയത് അതിന്റെ തെളിവാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗ് പ്രതികരിച്ചു. മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS