കിം ജോംഗ് ഉന്നി സന്ദര്‍ശനം സ്ഥിരീകരിച്ച്‌ ചൈന

256

ബീജിങ് : ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സന്ദര്‍ശനം നടത്തിയതായി ചൈന സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് കിമ്മുമായി കൂടിക്കാഴ്ച നടത്തിയെന്നും ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ആണവായൂധം ഉപേക്ഷിക്കുമെന്നും ആണവ പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജിന്‍പിംഗിന് ഉറപ്പു നല്‍കിയതായി ചൈന വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ജിന്‍പിംഗുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന് കിം പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ചയാണ് മടങ്ങിയത്. അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിനും ആവശ്യമെങ്കില്‍ ഉച്ചകോടി സംഘടിപ്പിക്കാനും തയ്യാറാണെന്ന് കിം പറഞ്ഞു. ദക്ഷിണ കൊറിയയും അമേരിക്കയും തങ്ങളുടെ ശ്രമങ്ങള്‍ക്ക് നേരെ മുഖം തിരിക്കാതിരുന്നാല്‍ കൊറിയന്‍ മേഖലയിലെ ആണവ ഭീഷണിയില്‍ മാറ്റം വരുമെന്നും കിം പറഞ്ഞു. അധികാരമേറ്റ ശേഷമുള്ള കിമ്മിന്റെ ആദ്യ ചൈന സന്ദര്‍ശനമാണിത്.

NO COMMENTS