ബീജിംങ് : അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചൈന അധിക നികുതി ഏര്‍പ്പെടുത്തി. 60 ബില്യണ്‍ ഡോളറിന്റെ അധിക നികുതിയാണ് ഏര്‍പ്പെടുത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 200 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നീക്കത്തിന് പിന്നാലെയാണ് ചൈന നികുതി ഏര്‍പ്പെടുത്തിയത്. ഏകദേശം 5200 ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെയായിരിക്കും നികുതി ഏര്‍പ്പെടുത്തുന്നത്. തിങ്കളാഴ്ചയാണ് പുതിയ നികുതി പ്രാബല്യത്തില്‍ വരുന്നത്. അന്ന് തന്നെയാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ നികുതിയും പ്രാബല്യത്തില്‍ വരുന്നത്.