ബെയ്ജിങ്: ചിക്കന്‍ മട്ടണ്‍ ബീഫ് ഒന്നുമില്ല നായവിഭവങ്ങളാണ് വിളമ്പുന്നത്. ചൈനയിലെ യൂലിന്‍ നഗരത്തിലെ ഗുവാങ്‌സി പ്രവിശ്യയിലാണ് പത്തു ദിവസത്തെ പട്ടിയിറച്ചി ഉത്സവത്തിനു തുടക്കമായത്. ഒരു നായയ്ക്ക് 3000 മുതല്‍ 7000 വരെ നല്‍ കിയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന നായകളെ അപ്പപ്പോള്‍ കൊന്ന് ഇഷ്ടവിഭവമാക്കി കൈയ്യില്‍ തരും. ഉത്സവം കഴിയുമ്പോഴേയ്ക്കും ഏകദേശം 10000 ത്തിലധികം നായ്ക്കള്‍ ഇവിടെ കശാപ്പു ചെയ്യപ്പെടുമെന്നാണ് കണക്ക്.
മൃഗസ്‌നേഹികളുടെ കടുത്ത എതിര്‍പ്പിനെ വകവെയ്ക്കാതെയാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഗുവാങ്‌സി പ്രവിശ്യയില്‍ തുടക്കമായ ഫെസ്റ്റിവലിന് ഇത്തവണ വന്‍ പോലീസ് കാവലാണുളളത്. സ്വദേശികളും വിദേശികളുമായ ഒട്ടേറെ മൃഗസ്‌നേഹികള്‍ നായക്കളെ ക്രൂരമായി കൊലപ്പെടുത്തി ഭക്ഷണമാക്കുന്നതിനെ എതിര്‍ത്തു രംഗത്തെത്തിയിട്ടുണ്ട്. കത്തിച്ചും തൂക്കിക്കൊന്നും മൃഗങ്ങളെ കൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു കോടിയിലധികം ആളുകള്‍ ഒപ്പിട്ട നിവേദനം അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍, ഹുമനി സൊസൈറ്റി ഇന്റര്‍നാഷണല്‍, ആനിമല്‍ ഹോപ്പ് ആന്‍ഡ് വെല്‍നെസ്സ് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളാണ് ഫെസ്റ്റിവലിനെതിരെ പ്രധാനമായും രംഗത്തെത്തിയിട്ടുളളത്. എല്ലാവര്‍ഷവും ഫെസ്റ്റിവലിന് വിവിധ സംഘടനകള്‍ എതിര്‍പ്പുമായെത്താറുണ്ടെങ്കിലും ഇത്തവണ കൂടുതല്‍ ആളുകള്‍ ഫെസ്റ്റിവല്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധവുമായെത്തി. പ്രധാനമായും ദക്ഷിണ കൊറിയയിലും ചൈനയിലുമാണ് വേനല്‍ക്കാലത്ത് പട്ടിയിറച്ചി ഉത്സവം നടത്തുന്നത്. പൊതുവെ ചൈനക്കാരുടെ പരമ്പരാഗത ഭക്ഷണമായ നായ ചൂടുകാലത്ത് ശരീരത്തിനു നല്ലതാണെന്നാണ് വിശ്വാസം.
Courtsy : One India