ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ; പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍

229

ബീജിംങ് : ഇന്ത്യയുടെ പി വി സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍.
ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ സിന്ധു സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ സെന കവാക്കാമിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-15, 21-13. സൈന നെഹ്‌വാളിന്റെ പോരാട്ടം ആദ്യറൗണ്ടില്‍ അവസാനിച്ചു. ദക്ഷിണ കൊറിയന്‍ താരം സുന്‍ ജി ഹൈനോട് 22-20, 8-21, 14-21 എന്ന സ്‌കോറിന് തോറ്റാണ് സൈന പുറത്തായത്.

NO COMMENTS