ചൈ​ന ഓ​പ്പൺ ; സി​ന്ധു​വും ശ്രീ​കാ​ന്തും ക്വാ​ര്‍​ട്ട​റിൽ

176

ബെ​യ്ജിം​ഗ് : ചൈ​ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വ​നി​ത സിം​ഗി​ള്‍​സി​ല്‍ പി.​വി. സി​ന്ധു​വും പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ കെ. ​ശ്രീ​കാ​ന്തും സി​ന്ധു​വും ക്വാ​ര്‍​ട്ട​റി​ൽ കടന്നു. ​നേരി​ട്ടു​ള്ള ഗെ​യി​മി​ല്‍ താ​യ്‌ല​ന്‍​ഡി​ന്‍റെ ബു​സാ​ന​ന്‍ ഓം​ഗ്ബാം​റും​ഗ്ഫാ​നെ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു ക്വാ​ര്‍​ട്ട​റി​ൽ കടന്നത്. സ്കോ​ര്‍: 21-12, 21-15.
ഇ​ന്തോ​നേ​ഷ്യ​യു​ടെ ടോ​മി സു​ഗ്യാ​ര്‍​ത്തോ​യെ പരാജയപെടുത്തിയായിരുന്നു ശ്രീ​കാന്തിന്റെ മുന്നേറ്റം. ആ​ദ്യ ഗെ​യിം 10-21 ന​ഷ്ട​മാ​യ ശ്രീ​കാ​ന്ത് 21-9, 21-9നാ​ണ് ടോ​മി​യെ കീഴടക്കിയത്.

NO COMMENTS